Pages

Friday 1 November 2013

കിറ്റ്കാറ്റുമായി ഗൂഗിളിന്റെ നെക്‌സസ് 5

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ കിറ്റ്കാറ്റുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നെക്‌സസ് 5 എത്തി. എല്‍ജിയാണ് ഗൂഗിളിനായി നെക്‌സസ് 5 ഹാന്‍ഡ്‌സെറ്റ് നിര്‍മിച്ചത്. അമേരിക്ക, ബ്രിട്ടണ്‍ , ക്യാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍ , ഇറ്റലി, ജപ്പാന്‍ , കൊറിയ എന്നീ രാജ്യങ്ങളിലാണ് നവംബര്‍ ഒന്നിന് ഗൂഗിളിന്റെ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിയത്. ഇന്ത്യയടക്കമുള്ള ഇതര രാജ്യങ്ങളില്‍ എപ്പോഴെത്തുമെന്ന് അറിവായിട്ടില്ല.

നെക്‌സസ് 5 ന്റെ 16 ജിബി മോഡലിന് 349 ഡോളറും (21,500 രൂപ), 32 ജിബി മോഡലിന് 399 ഡോളറും (25,000 രൂപ) ആണ് അമേരിക്കയില്‍ വിലയെന്ന് ഗൂഗിള്‍ അറിയിച്ചു. 

അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള നെക്‌സസ് 5
, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സാധ്യതകള്‍ കാട്ടിക്കൊടുക്കാന്‍ കൂടിയുള്ള ഹാന്‍ഡ്‌സെറ്റാണ്. അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകളിലും വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് കിറ്റ്കാറ്റ്. 



നെക്‌സസ് 5 നെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങളും പ്രവചനങ്ങളും സമീപ ദിവസങ്ങളില്‍ ടെക് ലോകത്ത് പരന്നിരുന്നു. അവയൊക്കെ ഏറെക്കുറെ ശരിവെയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഫോണ്‍ . 'ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും മെലിഞ്ഞതും വേഗമേറിയതുമായ നെക്‌സസ് ഫോണാ'ണ് നെക്‌സസ് 5 എന്ന് ഗൂഗിളന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു.
2.3 GHz ക്വോഡ്-കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 800 പ്രൊസസര്‍ കരുത്തു പകരുന്ന ഫോണില്‍ 2ജിബി റാം ഉണ്ട്. അഞ്ചിഞ്ച് 1080പി ഡിസ്‌പ്ലേയുള്ള ഫോണില്‍ , ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങും പ്ലേബാക്കും സാധ്യമാണ്. വയര്‍ലെസ്സ് ചാര്‍ജിങ് ഫീച്ചര്‍ എല്‍ജി ഈ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ടിഇ, എന്‍എഫ്‌സി ഉള്‍പ്പടെ, ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതൊക്കെ കണക്ടിവിറ്റി സാധ്യതകളുണ്ടോ, അതു മുഴുവന്‍ നെക്‌സസ് 5 ല്‍ കാണാനാകും. 

ഓപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ എട്ട് മെഗാപിക്‌സല്‍ മുഖ്യക്യാമറയും, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് നെക്‌സസ് 5 ലുള്ളത്. ഒരേ ദൃശ്യത്തിന്റെ ഒട്ടേറെ ഷോട്ടുകള്‍ ഒരേസമയം പകര്‍ത്താന്‍ സഹായിക്കുന്ന ഫീച്ചര്‍ ഉള്ളതിനാല്‍ , അവയിലെ ഏറ്റവും മികച്ച ഷോട്ട് തിരഞ്ഞെടുക്കാന്‍ കഴിയും. 2300 mAh ബാറ്ററി ഊര്‍ജം പകരുന്ന ഫോണിന് 17 മണിക്കൂറാണ് ഗൂഗിള്‍ അവകാശപ്പെടുന്ന ടോക്ക്‌ടൈം. വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എട്ടര മണിക്കൂറും, എല്‍ടിഇയുടെ കാര്യത്തില്‍ ഏഴ് മണിക്കൂറുമാണ് ബാറ്ററി ആയുസ്സ്. സ്റ്റാന്‍ഡ്‌ബൈ സമയം 300 മണിക്കൂറും. 130 ഗ്രാം ആണ് ഫോണിന്റെ ഭാരം. 

Wednesday 22 May 2013

ബാറ്ററി ചാര്‍ജ് ചെയ്യല്‍ : വിപ്ലവം സൃഷ്ടിക്കാന്‍ ഈഷയുടെ കണ്ടുപിടിത്തം

സാങ്കേതികവിദ്യയുടെ വേഗത്തിനൊപ്പം മുന്നേറാത്ത ഒന്നാണ് ബാറ്ററി രംഗം. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഇലക്ട്രിക് കാറുകളുമൊക്കെ ദിനംപ്രതി സ്മാര്‍ട്ടാകുമ്പോള്‍, ബാറ്ററികള്‍ മാത്രം മുടന്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും കുറച്ച് മുന്നേറ്റമുണ്ടായ രംഗങ്ങളിലൊന്ന് ബാറ്റിയുടേതാണെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍, ബാറ്ററികളുടെ ജാതകദോഷം മാറ്റാന്‍ ഇതാ ഇന്ത്യന്‍ വംശജയായ ഒരു പെണ്‍കുട്ടിയുടെ കണ്ടുപിടിത്തം എത്തിയിരിക്കുന്നു. വെറും 20 സെക്കന്‍ഡ് കൊണ്ട് ബാറ്ററി റീചാര്‍ജ് ചെയ്യാവുന്ന സങ്കേതം കണ്ടെത്തിയ ഈഷ ഖരെ എന്ന 18 കാരിയാണ്, ബാറ്ററികളുടെ തലക്കുറി തിരുത്തിയെഴുതാന്‍ പോകുന്നത്.

മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് കാറുകള്‍ എന്നിങ്ങനെ ബാറ്ററി റീചാര്‍ജ് ചെയ്തുപയോഗിക്കേണ്ട ഏത് ഉപകരണത്തിന്റെ കാര്യത്തിലും പ്രയോജനപ്പെടുത്താനാകുന്ന ഒരു ചെറു 'സൂപ്പര്‍കപ്പാസിറ്റര്‍' ( Supercapacitor ) ആണ്, യു.എസില്‍ കാലിഫോര്‍ണിയയിലെ സരാറ്റോഗയില്‍ താമസിക്കുന്ന ഈഷ വികസിപ്പിച്ചത്.


ഈഷ വികസിപ്പിച്ച സൂപ്പര്‍കപ്പാസിറ്റര്‍
ആ കണ്ടെത്തലിന് ഇന്റല്‍ ഫൗണ്ടേഷന്റെ 'യങ് സയന്റിസ്റ്റ് അവാര്‍ഡ് ' ലഭിച്ചതോടെയാണ്, അന്താരാഷ്ട്ര മാധ്യമങ്ങളിലാകെ ഈഷയും ആ കണ്ടെത്തലിന്റെ വാര്‍ത്തയും നിറഞ്ഞത്.

ഈ ആഴ്ച അരിസോണയിലെ ഫീനിക്‌സില്‍ നടന്ന ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറിലാണ് ഈഷ തന്റെ കണ്ടുപിടിത്തം അവതരിപ്പിച്ച് അവാര്‍ഡ് നേടിയത്. 50,000 ഡോളറാണ് ഈഷയ്ക്ക് ലഭിച്ച അവാര്‍ഡ് തുക.

മാത്രമല്ല, ഗൂഗിള്‍ പോലുള്ള ടെക്‌നോളജി ഭീമന്‍മാര്‍ ഈഷയുമായി ഈ കണ്ടുപിടിത്തം സംബന്ധിച്ച് ചര്‍ച്ചയും ആരംഭിച്ചിരിക്കുന്നു !

നാനോകെമിസ്ട്രിയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന വിദ്യാര്‍ഥിയാണ് ഈഷ. ആ പഠനമേഖലയുടെ സാധ്യതയാണ് വളരെ ചെറിയ ആ 'സൂപ്പര്‍കപ്പാറ്റിര്‍' വികസിപ്പിക്കാന്‍ ഈഷയെ സഹായിച്ചത്. ചെറിയൊരു സ്ഥലത്ത് വലിയൊരളവ് വൈദ്യുതി സംഭരിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് സൂപ്പര്‍കപ്പാസിറ്റര്‍. മാത്രമല്ല, അതില്‍ ഏറെനേരം ചാര്‍ജ് സംഭരിച്ച് വെയ്ക്കാനുമാകും.

ഏറെ ക്ഷമ ആവശ്യമായ, തൊന്തരവ് പിടിച്ച ഏര്‍പ്പാടാണ് നിലവില്‍ ബാറ്ററി ചാര്‍ജ് ചെയ്യല്‍ എന്നത്. അത്യാവശ്യമുള്ള പല വേളയിലും ഫോണില്‍ ചാര്‍ജില്ലാതെ വരുന്നതിന്റെ ദുരിതമനുഭവിക്കുന്നവരാണ് മിക്കവരും. 'എന്റെ സെല്‍ഫോണ്‍ എപ്പോഴും ചാവുന്നു' - ഈഷ എന്‍.ബി.സി.ന്യൂസ് ചാനലിനോട് പറഞ്ഞു. ആ ദുരിതത്തിന് അറുതിവരുത്താനുള്ള ആലോചനയാണ് 20 സെക്കന്‍ഡ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന കണ്ടുപടിത്തത്തിലേക്ക് ഈഷയെ നയിച്ചത്.


ഈഷ രൂപംനല്‍കിയ ഉപകരണം കുറഞ്ഞത് പതിനായിരം തവണ റീചാര്‍ജ് ചെയ്യാനാകും. പരമ്പരാഗത ബാറ്ററികളെ അപേക്ഷിച്ച് പത്തുമടങ്ങ് കൂടുതലാണിത്. മാത്രമല്ല, ഈ ചെറുഉപകരണം വളയ്ക്കുകയും മടക്കുകയും ചെയ്യാം. വക്രപ്രതലമുള്ള ഡിസ്‌പ്ലെകളിലും മറ്റനേകം രംഗങ്ങളിലും ഭാവിയില്‍ ഈ ഉപകരണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചേക്കാം.ഹാര്‍വാഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ ഒരുങ്ങുന്ന ഈഷയ്ക്ക്, കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ ഭാവിയില്‍ തനിക്ക് നടത്താനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്.
ഈഷ രൂപംനല്‍കിയ സൂപ്പര്‍കപ്പാസിറ്റര്‍
ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി) തെളിക്കാനാണ് നിലവില്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകളിലും, ഇലക്ട്രിക് കാറിലും ഉള്‍പ്പടെ റീചാര്‍ജ് ചെയ്യുന്ന ബാറ്ററി ഉള്ള ഏത് ഉപകരണത്തിനും ഇത് പ്രയോജനപ്പെടുമെന്ന് ഈഷ പറയുന്നു.



Wednesday 5 December 2012

വിന്‍ഡോസ് 8 ഉപയോഗിക്കുന്നതിന് മുന്‍പ് അറിയേണ്ട 8 പ്രധാന കാര്യങ്ങള്‍

ഇത് വിന്‍ഡോസ് 8ന്റെ സമയമാണ്. എല്ലായിടത്തും വിന്‍ഡോസ് 8 തന്നെയാണ് ചര്‍ച്ച. ഇത് വരെ ഇറങ്ങിയ വിന്‍ഡോസ് പതിപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഏറ്റവും പുതിയ ഓ എസ്. വിന്‍ഡോസ് 8 കണ്ട് പലരും അന്തം വിട്ട് നില്‍ക്കുകയാണ്.  എങ്ങനെ ഡെസ്‌ക്‌ടോപ്പില്‍ ചെല്ലും, എങ്ങനെ ഷട്ട് ഡൗണ്‍ ചെയ്യും തുടങ്ങിയ നൂറ് കൂട്ടം സംശയങ്ങള്‍ കാരണം പ്രായമായ ഉപയോക്താക്കള്‍ ഇതിനോട് ഒരു തരം അകല്‍ച്ചയും പ്രകടിപ്പിച്ചേക്കാം. അത് കൊണ്ട് തന്നെ വിന്‍ഡോസ് 8 നെ സംബന്ധിയ്ക്കുന്ന ചില സുപ്രധാന കാര്യങ്ങള്‍, ഈ ഓ എസ് സ്വന്തമാക്കുന്നതിന് മുമ്പ് മനസ്സിലാക്കേണ്ടതുണ്ട്.
വിന്‍ഡോസ് 8 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകല്പന ചെയ്യപ്പെട്ടിരിയ്ക്കുന്നത് പ്രധാനമായും ടച്ച് സ്‌ക്രീന്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയാണ്. കമ്പ്യൂട്ടറുകളെയും, ലാപ്‌ടോപ്പുകളെയും ടാബ്ലെറ്റുകള്‍ പോലെ ഉപയോഗിയ്ക്കാന്‍ ഈ ഓ എസ് സഹായിയ്ക്കും. ഐപാഡിന്റെ പ്രസിദ്ധിയോടുള്ള മൈക്രോസോഫ്റ്റിന്റെ പ്രതികരണമാണിത്. എന്നാല്‍ മൗസും കീബോഡും ഉപയോഗിച്ച് സാധാരണ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാനും ഇതില്‍ സാധ്യമാണ്.
വിന്‍ഡോസ് 8 ന്റെ രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. വിന്‍ഡോസ് 8 ഉം, വിന്‍ഡോസ് RT ഉം ആണവ. രണ്ടും കാഴ്ചയില്‍ ഒരു പോലെയാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ പ്രോസസ്സിംഗ് ചിപ്പുകളാണ് രണ്ടും ഉപയോഗിയ്ക്കുന്നത്.  ഇന്റലിന്റെയും എഎംഡിയുടെയുമൊക്കെ സാധാരണ ചിപ്പുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വേര്‍ഷനാണ് വിന്‍ഡോസ് 8. പിസി, ലാപ്ടോപ് തുടങ്ങിയവയില്‍ നമ്മള്‍ ഉപയോഗിയ്ക്കുന്നത് ഈ പതിപ്പ് ആണ്. എന്നാല്‍ ചെറിയ ടാബ്ലെറ്റുകളിലും, ലോപ്‌ടോപ്-ടാബ്ലെറ്റ് ഹൈബ്രിഡുകളിലുമാണ് വിന്‍ഡോസ് RT ഉപയോഗിയ്ക്കുന്നത്.
വിന്‍ഡോസിന്റെ പഴയ പതിപ്പുകള്‍ക്ക് വേണ്ട്ി സൃഷ്ടിയ്ക്കപ്പെട്ട പ്രോഗ്രാമുകളെല്ലാം വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിയ്ക്കും. എന്നാല്‍ വിന്‍ഡോസ് RT ഇവയൊന്നും സപ്പോര്‍ട്ട് ചെയ്യില്ല. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ലഭ്യമായ, പ്രത്യേകം നിര്‍മ്മിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകള്‍ മാത്രമേ ഇതില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കൂ.
വിന്‍ഡോസ് 8 ഉപയോഗിയ്ക്കാന്‍ അറിയേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ നോക്കാം.
  • വിന്‍ഡോസ് 8 കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് കഴിയുമ്പോള്‍ സമയവും മനോഹരമായ ഒരു ചിത്രവും ഉള്‍പ്പെട്ട ഭംഗിയുള്ള ഒരു സ്‌ക്രീന്‍ നമ്മളെ സ്വാഗതം ചെയ്യും. ടച്ച് സ്‌ക്രീന്‍ ഉപകരണമാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ സ്‌ക്രീനിന്റെ താഴ്ഭാഗത്ത് നിന്ന് മുകളിലേയ്ക്ക് സൈ്വപ് ചെയ്യുക. സാധാരണ കമ്പ്യൂട്ടറില്‍ ഏതെങ്കിലും കീ അമര്‍ത്തിയാല്‍ മതിയാകും.
  • അടുത്ത പേജില്‍ ലൈവ് ടൈലുകള്‍ നിറഞ്ഞ ഒരു മൊസൈക് കാണാനാകും. വിന്‍ഡോസ് 8 ന് വേണ്ടി സൃഷ്ടിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകളാണ് ഇതില്‍ പ്രവര്‍ത്തിയ്ക്കുന്നത്. കൂടാതെ ഡെസ്‌ക്ടോപ്പിന്റെ ഐക്കണും കാണാന്‍ സാധിയ്ക്കും. ക്ലിക്ക് ചെയ്യുന്ന ആപ്ലിക്കേഷന്‍ ഉടനെ തുറന്നു വന്ന് പേജ് നിറയ്ക്കും. വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകള്‍ക്ക് വേണ്ട്ി നിര്‍മിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകളില്‍ ക്ലിക്ക് ചെയ്താല്‍ പഴയ വിന്‍ഡോസ് പതിപ്പുകളിലെന്ന പോലെ അവ തുറന്ന് വരും. ഡെസ്‌ക്ടോപ്പിലേയ്ക്കും മെട്രോ എന്ന് വിളിപ്പേരുള്ള ഈ പേജിലേയ്ക്കും ഉപയോക്താവിന് വരാനും പോകാനും കഴിയും.
  • ഡെസ്‌ക്ടോപ്പ് സ്‌ക്രീനില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ ഇല്ല. അത്‌കൊണ്ട് തന്നെ ആപ്ലിക്കേഷനുകള്‍ തുറക്കാന്‍ ടൈലുകള്‍ നിരന്ന മുമ്പത്തെ പേജിലേയ്ക്ക് പോകേണ്ടി വരും.  ആ പേജിലേയ്ക്ക് പോകാന്‍ സ്‌ക്രീനിന്റെ ഇടത് വശത്ത്  താഴെയായി മൗസ് കൊണ്ടു ചെന്നാല്‍ മതി. അല്ലെങ്കില്‍ വലത് മൂലയ്ക്ക് കഴ്‌സര്‍ എത്തിച്ചാല്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ സാധിയ്ക്കും. ടച്ച് സ്‌ക്രീനില്‍ പേജിന്റെ മുകളില്‍ വലത് മൂലയില്‍ നിന്ന് താഴേയ്ക്ക് വിരലോടിച്ചാല്‍ മതി സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ സാധിയ്ക്കും..
  • സാധാരണ ഡെസ്‌ക്ടോപ് ഉപയോഗിക്കുമ്പോള്‍ താഴെ ടാസ്‌ക് ബാറില്‍ തത്സമയം പ്രവര്‍ത്തിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിയ്ക്കും. ടച്ച് സ്‌ക്രീന്‍ ആണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ മെട്രോ പേജിന്റെ ഇടത് മൂലയിലൂടെ വിരലോടിച്ച്ാല്‍ മതിയാവും.
  • ഒരേ സമയം പ്രവര്‍ത്തിയ്ക്കുന്ന മറ്റ് ആപ്ലിക്കേഷനുകളിലേയ്ക്ക് പോകാന്‍ മൗസോ, വിരലോ സ്‌ക്രീനിന്റെ ഇടത് ഭാഗത്ത് കൂടെ ഓടിച്ചാല്‍ മതിയാകും. വേണ്ടതില്‍ ക്ലിക്ക് ചെയ്ത് അതിലേയ്ക്ക് കയറാനും, ഇതേ രീതിയില്‍ തന്നെ തിരിച്ച് പോകാനും സാധിയ്ക്കും.
  • മെട്രോ അന്തരീക്ഷത്തിനും, സാധാരണ ഡെസ്‌ക്ടോപ്പ് അന്തരീക്ഷത്തിനും വെവ്വേറെ ഇന്റര്‍നെറ്റ് എക്‌സപ്ലോററുകള്‍ ലഭ്യമാണ്. ഒന്നില്‍ തുറക്കുന്ന പേജുകള്‍ മറ്റേത് തുറന്നാല്‍ കാണാനാകില്ല. ഡെസ്‌ക്ടോപ്പ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പതിപ്പില്‍ സാധാരണ പോലെ തുറക്കുന്ന ഓരോ പേജും ടാബുകളായ് കാണാന്‍ സാധിയ്ക്കും. എന്നാല്‍ മെട്രോ പതിപ്പില്‍ ഒരോ വെബ് പേജും സ്‌ക്രീന്‍ നിറയ്ക്കും. ടാബുകള്‍ക്കുള്ള സ്ഥലം ഇല്ല.
  • സ്‌ക്രീനിന്റെ മുകളില്‍  ക്ലിക്ക് ചെയ്ത് താഴേയ്ക്ക് വലിച്ചോ, വിരലു കൊണ്ട് സൈ്വപ് ചെയ്‌തോ ഒരു പ്രോഗ്രാം ജാലകം ക്ലോസ് ചെയ്യാം. പക്ഷെ Alt+F4 ആണ് എളുപ്പ വഴി.
  • ഇനി വിന്‍ഡോസ് 8 ഷട്ട് ഡൗണ്‍ ചെയ്യണമെങ്കില്‍ സ്‌ക്രീനി്‌ന്റെ വലത് അറ്റത്ത് മൗസോ കൈയ്യോ കൊണ്ടു വരിക. അപ്പോള്‍ അവിടെ തെളിയുന്ന ഓപ്ഷനുകള്‍ക്ക് താഴെ സെറ്റിംഗ്‌സ് കാണാന്‍ സാധിയ്ക്കും. അതില്‍ ക്ലിക്ക് ചെയ്യുക.  വരുന്ന ഓപ്ഷനുകളില്‍ നിന്നും  പവര്‍ തിരഞ്ഞെടുക്കുക. ക്ലിക്ക് ഷട്ട് ഡൗണ്‍.അല്ലെങ്കില്‍ Alt + F4 ഉപയോഗിച്ച് എളുപ്പത്തിലും ഷട്ട് ഡൗണ്‍ ചെയ്യാം.
  •  

1130 രൂപയ്ക്ക് ആകാശ് 2 എത്തി

ടാബ്ലെറ്റ് കമ്പ്യൂട്ടറുകളുടെ ലോകത്ത ഇന്ത്യയുടെ അഭിമാനമായി ആകാശ് 2 പുറത്തിറങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ആകാശ് ശ്രേണിയിലെ ആദ്യ മോഡലിന്റെ പോരായ്മകള്‍ എല്ലാം പരിഹരിച്ചാണ് പുതിയ ടാബ്ലെറ്റിന്റെ വരവ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് എന്ന ഖ്യാദിയുമായാണ് 1130 രൂപയ്ക്ക് ആകാശ് 2 പുറത്തിറങ്ങിയത്. ഡാറ്റാവിന്‍ഡ് കമ്പനി നിര്‍മ്മിച്ച ടാബ്ലെറ്റ് 2263 രൂപയ്ക്കാണ് സര്‍ക്കാരിന് ലഭിയ്ക്കുന്നത്. 50 ശതമാനം സബ്‌സിഡി നല്‍കി പകുതി വിലയ്ക്ക് വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിയ്ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇന്നുമുതല്‍ വിതരണത്തിനെത്തുന്ന ആകാശ് 2 ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടുമുള്ള 22 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും എന്നാണ് കരുതുന്നത്. ആകാശ് 2ന്റെ വ്യാവസായിക പതിപ്പായ Ubislate 7Ci ഡാറ്റാവിന്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും 4,499 രൂപയ്ക്ക് വാങ്ങാന്‍ സാധിയ്ക്കും.

പ്രാദേശികഭാഷകളിലുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്ത്  ഗ്രാമീണ വിദ്യാഭ്യാസരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കാന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ട്. കൂടാതെ ഈ ടാബ്ലെറ്റിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോളേജുകള്‍ വഴി വിദൂരപഠനകേന്ദ്രങ്ങളും ആരംഭിയ്ക്കും.
ആന്‍ഡ്രോയ്ഡ് 4.0 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ആകാശ്, 2 ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിപ്പിയ്ക്കാനാകും. 512 എം ബി റാം, 1 GHz പ്രൊസസ്സര്‍, 4 ജിബി ആന്തരിക മെമ്മറി, എസ് ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയ സവിശേഷതകളുമായെത്തുന്ന ഈ 7 ഇഞ്ച് ടാബ്ലെറ്റ് ഉപയോഗിച്ച് ഒരു റോബോട്ടിനെ വിദൂരത്തില്‍ നിന്ന് നിയന്ത്രിയ്ക്കാന്‍ വരെ സാധ്യമാണെന്ന് ഡാറ്റാവിന്‍ഡ് സിഇഓ സുനീത് സിങ് തുളി പറയുന്നു.
ഈ മാസം 28 ന് യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ ആകാശ് 2 പ്രദര്‍ശിപ്പിയ്ക്കും .

Thursday 29 November 2012

ബ്ലാക്ക്ബറി വില്‍പ്പന തടയാന്‍ നോക്കിയ

ബ്ലാക്ക്ബറി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന വിലക്കണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ക്യാനഡ എന്നിവിടങ്ങളിലെ കോടതികളോട് ഫിന്നിഷ് കമ്പനിയായ നോക്കിയ ആവശ്യപ്പെട്ടു. ഇരുകമ്പനികളും തമ്മിലുള്ള പേറ്റന്റ് തര്‍ക്കത്തില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് നോക്കിയ ഈ ആവശ്യം കോടതികളില്‍ ഉന്നയിച്ചത്.  സ്മാര്‍ട്ട്‌ഫോണുകളില്‍ വൈഫൈ സങ്കേതം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. നോക്കിയയ്ക്ക് കൂടുതല്‍ റോയലിറ്റി കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍, വൈഫൈ സങ്കേതമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ 'റിസര്‍ച്ച് ഇന്‍ മോഷന്‍' (റിം) കമ്പനിയെ അനുവദിക്കരുതെന്ന്, ഒരു സ്വീഡിഷ് മധ്യസ്ഥന്‍ വിധി പുറപ്പെടുവിക്കുകയുണ്ടായി. ബ്ലാക്ക്ബറി ഫോണുകള്‍ റിം കമ്പനിയുടേതാണ്. വയര്‍ലെസ്സ് ലോക്കല്‍ ആക്‌സസ് നെറ്റ്‌വര്‍ക്ക് സംവിധാനം അഥവാ 'വഌന്‍' (WLAN) ടെക്‌നോളജി ഉപയോഗിച്ചാണ് വൈഫൈ ശൃംഖലകളിലേക്ക് കടക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുന്നത്. ബ്ലാക്ക്ബറി ഫോണുകള്‍ ഇക്കാര്യത്തില്‍, നോക്കിയയുടെ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാണ് സ്വീഡിഷ് മധ്യസ്ഥന്‍ കണ്ടെത്തിയത്.

നവംബര്‍ ആറിന് പുറപ്പെടുവിച്ച വിധിയുടെ കാര്യം കഴിഞ്ഞ ദിവസമാണ് ലോകമറിഞ്ഞത്. മധ്യസ്ഥവിധി നടപ്പാക്കണമെന്നും, അതനുസരിച്ച് കൂടുതല്‍ റോയല്‍റ്റി നല്‍കാന്‍ റിം തയ്യാറായില്ലെങ്കില്‍ ബ്ലാക്ക്ബറി ഫോണുകളുടെ വില്‍പ്പന തടയണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോടതികളെ നോക്കിയ സമീപിച്ചത് അങ്ങനെയാണ്.  വഌന്‍ പിന്തുണയുള്ളതാണ് ബ്ലാക്ക്ബറിയുടെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളും. അതിനാല്‍, ഇപ്പോഴത്തെ വിധി റിം കമ്പനിക്ക് വലിയ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും - ഐ.ഡി.സിയിലെ ഫ്രാന്‍സിസ്‌ക ജെറോനിമോ വിലയിരുത്തി. റിം കമ്പനി ഇതെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ് മധ്യസ്ഥ വിധി റിം കമ്പനിക്ക് പെട്ടൊന്നൊരു തിരിച്ചടി സൃഷ്ടിക്കില്ലെന്ന് കമ്പനിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. കാരണം ആ വിധി നടപ്പാക്കിക്കിട്ടാന്‍ വിവിധ രാജ്യങ്ങളിലെ കോടതികളില്‍ നോക്കിയ നിയമയുദ്ധം നടത്തേണ്ടതായി വരും.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ തിരിച്ചടി നേരിട്ട റിം കമ്പനി, ബ്ലാക്ക്ബറി 10 സോഫ്റ്റ്‌വേറുള്ള സ്മാര്‍ട്ട്‌ഫോണുമായി 2013 ല്‍ തിരിച്ചുവരവിനൊരുങ്ങുന്ന സമയമാണിത്. ഇത്തരമൊരു വേളയില്‍ ബ്ലാക്ക്ബറിക്ക് വില്‍പ്പന നിരോധം ഏല്‍ക്കേണ്ടി വന്നാല്‍ അത് റിം കമ്പനിക്ക് കഠിന പ്രഹരമായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിവിധ കമ്പനികള്‍ തമ്മില്‍ നടക്കുന്ന പേറ്റന്റ് പോരിലെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് നോക്കിയയും ബ്ലാക്ക്ബറിയും തമ്മിലുള്ളത്. ആപ്പിളും സാംസങും മൈക്രോസോഫ്റ്റും ഒക്കെ തമ്മില്‍ വന്‍തോതിലുള്ള ബലാബലമാണ് പേറ്റന്റ് രംഗത്ത് നടത്തുന്നത്.

Wednesday 21 November 2012

ദീപാവലി സമയത്ത് ലാപ്‌ടോപ് വാങ്ങാന്‍ ടോപ് 5 ഓണ്‍ലൈന്‍ ഡീലുകള്‍

മറ്റേതൊരു ഉത്സവകാലവും പോലെ ദീപാവലിയും നിരവധി ഓഫറുകളുമായാണെത്താറ് പതിവ്. പ്രത്യേകിച്ച് ഉപകരണ വിപണിയില്‍. ഈ ദീപാവലിയും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.മറിച്ച് ഒന്നു രണ്ട് പടി മുന്നിലാണെന്ന് തന്നെ പറയാം .ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്താണ് ഇക്കുറി ഓഫറുകള്‍ നിറയുന്നത്. ഒരു ലാപ്‌ടോപ് വാങ്ങാന്‍ പദ്ധതിയുണ്ടോ ? ഏത് വാങ്ങും, എവിടെ നിന്ന് വാങ്ങും തുടങ്ങിയ സംശയങ്ങള്‍ വേണ്ട. ഈ ദീപാവലി സമയത്ത് ഏറ്റവും നല്ല ഓഫറുകളുമായി ഓണ്‍ലൈനില്‍ എത്തിയിരിയ്ക്കുന്ന ബെസ്റ്റ് ലാപ്‌ടോപ്പുകള്‍ പരിചയപ്പെടാം.  വേണ്ടത് നോക്കി വാങ്ങുകയും ചെയ്യാം. എങ്കില്‍ വേഗം പേജ് മറിച്ചോളൂ…

1) എച്ച് പി 2000-2121TU

സവിശേഷതകള്‍
  • 15.6 ഇഞ്ച് HD LED സ്‌ക്രീന്‍
  • ഇന്റല്‍ കോര്‍ ഐ3 2350M 2.4 GHz
  • 2ജിബി 1600 MHz DDR3
  • 500 ജിബി സാറ്റ
  • ഡിവിഡി റൈറ്റര്‍
  • ഇന്റല്‍ HD ഗ്രാഫിക്‌സ് 3000
  • വിന്‍ഡോസ് 7 ഹോം ബേസിക് (64 ബിറ്റ്)
  • ബ്ലൂടൂത്ത് കണക്ടിവിറ്റി
  • വയര്‍ലെസ് ലാന്‍
  • ഡിജിറ്റല്‍ മൈക്രോഫോണോട് കൂടിയ എച്ച് പി വെബ്ക്യാം (വിജിഎ)
  • 3 സൂപ്പര്‍ സ്പീഡ് യുഎസ്ബി 3.0
  • ഭാരം 2.47 കെ ജി മുതല്‍

2) സാംസങ് ലാപ്‌ടോപ് Rv 518-A02
സവിശേഷതകള്‍


  • 15.6 ഇഞ്ച് HD LED സ്‌ക്രീന്‍
  • ഡോസ്
  • 500 ജിബി HDD
  • 3ജിബി DDR3 റാം
  • ബ്ലൂടൂത്ത് T 3.0
  • 10/100/1000 ലാന്‍
  • IEEE 802.11 B/G/N വൈ-ഫൈ
  • 2x യു എസ് ബി 2.0 പോര്‍ട്ടുകള്‍
  • 6 സെല്‍ ബാറ്ററി
  • 6 മണിക്കൂര്‍ വരെ ബാറ്ററി
  3)ഡെല്‍ വോസ്‌ട്രോ 1550

  സവിശേഷതകള്‍
  • ഇന്റല്‍ കോര്‍ ഐ3 (രണ്ടാം തലമുറ)
  • 2 ജിബി DDR3 റാം
  • 500 ജി ബി
  • 15 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍
  • ഡെല്‍ വയര്‍ലെസ് 802.11 b/g/n
  • ഇന്റല്‍ HD ഗ്രാഫിക്‌സ്
  • ഡിവിഡി RW ഡ്രൈവ്
  • 1.3 എംപി വെബ്ക്യാം
  • ബ്ലൂടൂത്ത് v3.0
  • 6 സെല്‍ ബാറ്ററി

4)തോഷിബ സാറ്റലൈറ്റ് L750-X531B ലാപ്‌ടോപ്

സവിശേഷതകള്‍
  • 15.6 ഇഞ്ച് HD ക്ലിയര്‍ സൂപ്പര്‍ വ്യൂ LED ബാക്ക്‌ലിറ്റ് TFT ഡിസ്‌പ്ലേ CSV സ്‌ക്രീന്‍
  • വിന്‍ഡോസ് 7 ഹോം പ്രീമിയം ഓ എസ്
  • ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍
  • 2.5 GHz,3.1 GHz വരെ ടര്‍ബോ ബൂസ്റ്റ്
  • 750 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്
  • 6 ജിബി DDR3 റാം
  • 6 സെല്‍ ബാറ്ററി
  • 3 മണിക്കൂര്‍ ബാറ്ററി ആയുസ്സ്
  • 2.4 കെ ജി ഭാരം

5) അസൂസ് X53U-SX181D ലാപ്‌ടോപ്

സവിശേഷതകള്‍
  • AMD ബ്രസോസ് ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍,1.0 GHz ക്ലോക്ക് സ്പീഡ്
  • 2ജിബി റാം
  • 320 ജിബി ഹാര്‍ഡ് ഡിസ്‌ക്ക്
  • 15.6 ഇഞ്ച് LED ബാക്ക്‌ലൈറ്റ് ഗ്ലെയര്‍ പാനല്‍ സ്‌ക്രീന്‍, 1366 x 768 പിക്‌സല്‍സ്
  • ഡോസ്
  • ഡിവിഡി RW 8x
  • 0.3 എംപി വെബ്ക്യാം
  • 10/100/1000 ബേസ് T
  • IEEE 802.11 b/g/n വയര്‍ലെസ് ലാന്‍
  • v3.0 ബ്ലൂടൂത്ത്
  • 6 സെല്‍ ബാറ്ററി
വാങ്ങൂ @ 18,190 രൂപയ്ക്ക്

ഇരട്ട ബാറ്ററിയും ഇരട്ട സിംമുമായി ഐ ബോള്‍ ആന്‍ഡി 4 .3 j

ആന്‍ഡി ശ്രേണിയിലേക്ക് ഐ ബോള്‍ പുതിയൊരു ഫോണ്‍ കൂടി ചേര്‍ക്കുന്നു- ആന്‍ഡി 4 .3 j. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഡ്യുവല്‍ ബാറ്ററി സ്മാര്‍ട്ട് ഫോണ്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മാത്രമല്ല 9 ,499 എന്ന താങ്ങാവുന്ന വിലയുമായിട്ടാണ് ആന്‍ഡി 4 .3j  വരുന്നത്.
ലോഞ്ച് വേളയില്‍ സംസാരിച്ച  ഐ ബോള്‍ ഡയറക്ടര്‍ ആയ   സന്ദീപ്‌  പരശ്രാംപുരിയ പറഞ്ഞത്, സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ പോരായ്മയായ ബാറ്ററി ആയുസ്സ്  കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുവല്‍ ബാറ്ററി ഫോണ്‍ പുറത്തിറക്കിയത് എന്നാണ്.
4 .3  ഇഞ്ച്‌ കപ്പാസിറ്റീവ്  ഡിസ്പ്ലെയുള്ള ആന്‍ഡി  4.3j യില്‍ 1GHz ARM കോര്‍ടെക്സ് A9 പ്രോസസ്സര്‍ ആണുപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ്‌ 2.3  ആണ് ഓ എസ്. വൈ-ഫൈ, 3  ജി, ജി പി ആര്‍ എസ് , ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ഇനി ബാറ്ററിയുടെ കാര്യമെടുത്താല്‍ ഒരു 1630  mAh  ബാറ്ററിയും, ഒരു  900  mAh  ബാറ്ററിയും ഉള്‍പ്പെട്ടതാണ് ഇരട്ട ബാറ്ററി സൗകര്യം. ഇത് സ്ഥിരം യാത്രകള്‍ ചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും. 9 ,499 രൂപയാണ്  ആന്‍ഡി  4.3j  യുടെ വില.